Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

തളക്കപ്പെടാത്തവരുടെ സമുദ്രം

 ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ( SGOU ) എം. എ മലയാളം വിദ്യാർത്ഥികൾ പുറത്തിറക്കുന്ന തളക്കപ്പെടാത്തവരുടെ സമുദ്രം സ്റ്റുഡന്റസ് മാഗസിന്റെ ടൈറ്റിൽ റിലീസ് കോഴിക്കോട് ഫാറൂഖ് കോളേജിൽ നടന്നു


SGOU കോഴിക്കോട് മേഖല ഫാറൂഖ് കോളേജ് ലേണിംഗ് സ്റ്റഡി സെന്ററിലെ എം. എ മലയാളം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ മാമ്പൂ ‘ വിന്റെ നേതൃത്വത്തിൽ ആണ് പ്രഥമ മാഗസിൻ പുറത്തിറങ്ങുന്നത്


കോഴിക്കോട് : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് മേഖല ഫാറൂഖ് കോളേജ് ലേണിംഗ് സ്റ്റഡി സെന്ററിലെ എം. എ മലയാളം വിദ്യാർത്ഥി കൂട്ടായ്മയായ ‘ മാമ്പൂ ‘ പുറത്തിറക്കുന്ന സ്റ്റുഡന്റസ് മാഗസിന്റെ ടൈറ്റിൽ റിലീസ് കോഴിക്കോട് ഫാറൂഖ് കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എ ആയിഷ സ്വപ്ന നിർവഹിച്ചു.


” തള ക്കപ്പെടാത്തവരുടെ സമുദ്രം ” എന്നതാണ് പ്രഥമ മാഗസിന് പേരിട്ടിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്റെ കവർപേജ് ഫോട്ടോ നിർമ്മിച്ചെടുത്തിട്ടുള്ളത്.

കവിതകൾക്കും ലേഖനങ്ങൾക്കും ഒക്കെയുള്ള ഇല്ലസ്ട്രേഷനുകളും എ ഐ ടെക്നോളജി ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്.

കേരളത്തിൽ ആദ്യമായാണ് എഐ സാങ്കേതിക വിദ്യാഭ്യാസ ഒരു കോളേജ് മാഗസിൻ റെ അണിയറ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന പദവി മാമ്പുവിന്റെ ഈ മാഗസിൻ മാത്രം സ്വന്തമാണ്

കേരളത്തിലെ വിദൂര വിദ്യാഭ്യാസ സംമ്പ്രദായത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പുറത്തിറക്കുന്ന ആദ്യത്തെ സ്റ്റുഡന്റസ് മാഗസിൻ എന്ന നേട്ടം ‘ തളക്കപ്പെടാത്തവരുടെ സമുദ്ര ‘ ത്തിന്റെ പ്രത്യേകതയാണ്. SGOU ഫാറൂഖ് കോളേജ് ലേണിംഗ് സെന്ററിലെ എം. എ മലയാളം വിദ്യാർത്ഥികളുടെ സൃഷ്ടികൾക്ക് പുറമെ കേരളത്തെ വിവിധ ലേണിംഗ് സെന്ററിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത രചനകളും മാഗസിനിൽ ഉൾപ്പെടുത്തും. മാഗസിൻ പ്രവർത്തനങ്ങൾക്കായി വിപുലമായ എഡിറ്റോറിയൽ ബോർഡിന് രൂപം നൽകിയിട്ടുണ്ട്.


കോഴിക്കോട് ഫാറൂഖ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഫാറൂഖ് കോളേജ് ലേണിംഗ് സെന്റർ കോർഡിനേറ്ററും കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറും കൂടിയായ ഡോ. വി. പി. സി ഉബൈദ്, ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ ഡോ. ടി മൻസൂറലി, SGOU ഫാറൂഖ് കോളേജ് ലേണിംഗ് സ്റ്റഡി സെന്ററിലെ മലയാളം അധ്യാപകരും ഫാറൂഖ് കോളേജ് മലയാളം ഡിപ്പാർട്മെന്റിലെ അധ്യാപകരും കൂടിയായ ശ്രീമതി. ദീപ്തി, ശ്രീമതി. ഷീന എന്നിവർ പങ്കെടുത്തു.


SGOU ഓപ്പൺ യൂണിവേഴ്സിറ്റി എം. എ മലയാളം വിദ്യാർത്ഥികളായ അബൂസാലി, മിനി ടി എസ്, ഷിൽജ, ഇർഷാന, സരിത എന്നിവരും പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.


No comments:

Post a Comment