Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

ശ്രാവണ സ്മരണകൾ (Onam Memmories)

 ശ്രാവണ സ്മരണകൾ അനുപമ ശ്രീദർശനം


ഓണം എന്ന് പറയുമ്പോൾ തന്നെ കുട്ടിക്കാലത്തെ ഓണാഘോഷത്തിന്റെ ഓർമ്മകളിലൂടെ തന്നെയായിരിക്കും പലരും കടന്നുപോവുക.എൻറെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.ഓണാഘോഷം വെറുമൊരു ആഘോഷത്തിൽ മാത്രം ഒതുങ്ങിയത് ആയിരുന്നില്ല .സ്കൂൾ അടയ്ക്കുന്ന ദിവസം കിടന്നാൽ ഉറക്കം പോലും കിട്ടാത്ത രാത്രിയെ തള്ളി നീക്കി പിറ്റേദിവസം അമ്മയുടെ വടകരയിലെ വീട്ടിലേക്കുള്ള ആ യാത്ര .....അത്രമേൽ ഇഷ്ടപ്പെട്ട നാടും നാട്ടുകാരും വയലും തോടും ആമ്പൽ കുളങ്ങളും എല്ലാം നിറഞ്ഞ ഭംഗിയേറിയ പ്രദേശം.വൈകുന്നേരത്തോടെ അവിടെ എത്തി .പിന്നീടുള്ള പത്ത് ദിവസം കൂട്ടുകാരും സ്വന്തം വീട്ടിലെ കുട്ടിയെ സ്നേഹിക്കുന്ന പോലെയുള്ള "ഇടവലക്കാറും" അവിടെ അങ്ങനെയാണല്ലോ അയൽവാസികൾക്ക് പറയുന്നത്.കൂട്ടുകാരൊത്ത് ഓണപ്പൊട്ടൻറെ  ചമയങ്ങൾക്ക് ചുറ്റും നടക്കുന്നതും പൂക്കളം ഒരുക്കുന്നതും വയലിലൂടെ ആമ്പലൊക്കെ പറിച്ചെടുത്തുകൊണ്ട് പാട്ടുപാടി പലപല നടിമാരായി മനസ്സിൽ മാറി അഭിനയിച്ചു നടന്നു വരുന്നതും ഒക്കെ എന്നും എനിക്ക് ഓർക്കാൻ പ്രിയപ്പെട്ടത് തന്നെ .രാത്രി അയൽവാസികൾ എല്ലാം ഒരു വീട്ടിലേക്ക് ഒത്തുകൂടുന്നതും പാട്ടും തമാശയും ഒക്കെയായി ഉറക്കം വരാതെ എത്രമാത്രം സന്തോഷമായിരുന്നു....ഒടുവിൽ പത്താം ദിവസം കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മൂമ്മ യാത്രയയക്കും .ഒരുപാട് ഓർമ്മകൾ അപ്പോഴും കൂട്ടിന് ഉണ്ടാവും അടുത്ത ഓണം വരെ സൂക്ഷിക്കാൻ





No comments:

Post a Comment