Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

ഗുരു ദിന ചിന്തകൾ



ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച്‌ഗുരു ദിന ചിന്തകൾ പങ്കുവെക്കുന്ന മാമ്പൂവിന്റെ ചർച്ചാ സംഗമം


കോഴിക്കോട് : ശ്രീനാരായണ ഗുരുവിന്റെ 169 -മത് ജയന്തിയോടനുബന്ധിച്ച്‌ കോഴിക്കോട് മേഖല ഫാറൂഖ് കോളേജ് ലേണിംഗ് സെന്ററിലെ ശ്രീനാരായണ ഗുരു എം എ മലയാളം വിദ്യാർത്ഥി കൂട്ടായ്മയായ ' മാമ്പൂ ' ഗുരുവിന്റെ ജീവിതത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നു.


' ശ്രീനാരായണ ഗുരു : ദർശനം, ജീവിതം, കാലികം ' എന്ന ശീർഷകത്തിൽ സെപ്റ്റംബർ 4, 5 ( തിങ്കൾ, ചൊവ്വ ) തിയ്യതികളിലാണ് ചർച്ച സംഘടിപ്പിച്ചിട്ടുള്ളത്.  ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്ന ചർച്ച രാത്രി 8 മണിക്ക് ആരംഭിക്കും. ചർച്ചക്കു പുറമെ ശ്രീനാരായണ ഗുരു പ്രഭാഷണവും ഗുരുവിനെക്കുറിച്ച് യൂണിവേഴ്സിറ്റിയുടെ എം എ മലയാളം സില്ലബസിൽ ഉൾപ്പെടുത്തിയ പാഠ ഭാഗത്തെക്കുറിച്ചുള്ള പരിചയപ്പെടലും നടക്കും.


ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ 169-ാം ജയന്തിദിനം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗുരുവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഓപ്പൺ സർവകലാശാലയിലെ എം എ മലയാളം വിദ്യാർത്ഥികൾ ഇത്തരമൊരു ചർച്ച സംഘടിപ്പിക്കാൻ മുന്നോട്ട് വന്നത്.


വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനത്തെ സാർത്ഥ കമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ ചർച്ചാ സംഗമം.


SGOU കോഴിക്കോട് മേഖല ഫാറൂഖ് കോളേജ് ലേണിംഗ് സെന്ററിലെ എം എ മലയാളം വിദ്യാർഥികളും അധ്യാപകരും, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ചർച്ചയിൽ സംബന്ധിക്കും

No comments:

Post a Comment