Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

നൂറ് പുസ്തകങ്ങൾ നൂറു നൂറു വായനകൾ

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 'പ്രബുദ്ധതക്കൊരു പുസ്തകം' പദ്ധതിയിലേക്ക് മാമ്പൂ കൂട്ടായ്മ 100 പുസ്തകങ്ങൾ നൽകുന്നു


കോഴിക്കോട് : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ച ' "പ്രബുദ്ധതക്കൊരു പുസ്തകം" എന്ന പദ്ധതിയിലേക്ക് യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് മേഖല ഫാറൂഖ് കോളേജ് ലേണിംഗ് സ്റ്റഡി സെന്റർ എം എ മലയാളം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മാമ്പൂ' നൂറ് പുസ്തകങ്ങൾ നൽകുന്നു. 

' നൂറ് പുസ്തകങ്ങൾ നൂറു നൂറു വായനകൾ ' എന്ന ശീർഷകത്തിൽ മാമ്പൂ ആരംഭിച്ച പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഫാറൂഖ് കോളേജ് ലേണിംഗ് സ്റ്റഡി സെന്റർ കോർഡിനേറ്റർ ഡോ. വി പി സി ഉബൈദ് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. ടി മൻസൂറലി എഡിറ്റ്‌ ചെയ്ത ' അറബി മലയാള സാഹിത്യ പഠനങ്ങൾ '  എന്ന പുസ്തകം അദ്ദേഹത്തിൽ നിന്ന് സ്വീകരിച്ചു കൊണ്ടു നിർവഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ ആയിഷ സ്വപ്ന മുഖ്യ അതിഥിയായിരുന്നു. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകരായ ശ്രീമതി ദീപ്തി, ശ്രീമതി ഷീന എന്നിവരും എം. എ മലയാളം വിദ്യാർഥികളും പരിപാടിയിൽ സംബന്ധിച്ചു.

മലയാള സാഹിത്യത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും പുസ്തകങ്ങൾ, ജനറൽ പുസ്തകങ്ങൾ, അക്കാഡമിക് പുസ്തകങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ നൂറ് പുസ്തകങ്ങൾ ശേഖരിക്കാനാണ് മാമ്പൂ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ മാമ്പൂ കൂട്ടായ്മയിലെ നിരവധി എം എ മലയാളം വിദ്യാർത്ഥികൾ പുസ്തകങ്ങൾ നൽകാനായി മുന്നോട്ടു വന്നിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ മുഴുവൻ പുസ്തകങ്ങളും ശേഖരിച്ചു സെപ്റ്റംബറിൽ യൂണിവേഴ്സിറ്റിക്കു കൈമാറുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 


വായനയെ വളർത്തുകയും വികസിപ്പിക്കുകയും സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നതെന്ന് മാമ്പൂ കൂട്ടായ്മ അറിയിച്ചു. ഈ പദ്ധതിയിലേക്ക് പുസ്തകങ്ങൾ നൽകാൻ താല്പര്യമുള്ളവർക്കു 9207755744 ( അബൂസാലി ), 9400605418 ( മിനി എം എസ് ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment