Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

വള്ളുവനാടൻ ഓണോർമ്മകൾ

വള്ളുവനാടൻ ഓണോർമ്മകൾ


ശ്രാവണ സ്മരണകൾ / മിനി കെ. എസ്


എൻ്റെ ബാല്യവും കൗമാരവും പിന്നിട്ട ഒരു മനോഹരമായ വള്ളുവനാടൻ ഉൾഗ്രാമത്തിലെ ഓണത്തിൻ്റെ  അന്തരീക്ഷവും, ഗന്ധവും രുചികളും ഇന്നും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്. അത്തം മുതൽ തൊടിയിലും മുറ്റത്തും ഉള്ള പൂക്കൾ കൊണ്ടു മാത്രം തീർത്ത വലിയ പൂക്കളങ്ങൾ.ഓണപൂവും തെച്ചി. ചെമ്പരത്തി കുമ്പള പൂവ് മത്തൻ പൂവ് ,അരിവെള്ളത്തണ്ട്  നീല ശംഖുപുഷപം ഇവയൊക്കെയാണ് അന്ന് വർണ്ണ വൈവിധ്യങ്ങൾ തീർത്തത്. ഓണതലേന്ന് തുയിലുണർത്തുപാട്ട് പാടാൻ പാണന്മാർ വീട്ടിൽ വരും. ഉത്രാടം അർദ്ധരാത്രിയിൽ. വീട്ടിലുള്ളവരെയെല്ലാം പ്രത്യേകം പേരെടുത്ത് പറഞ്ഞ് പൊലിച്ചു പാടും. അത് ഫ്യൂഡൽ സംസ്കൃതിയുടെ ഒരു അവശേഷിപ്പായിരുന്നു.1975 കളിൽ ,അവർക്ക് അവകാശം കൊടുക്കണം ഓരോ വീടുകളിൽ നിന്നും. അത് പൈസ നെല്ല് അരി മറ്റ് സാധനങ്ങൾ എന്നിവ. ഒരു പാണർ കുടുംബം മൊത്തമായാണ് ഓരോ വീടുകളിലും തുയിലുണർത്തു പാട്ട് പാടാൻ വരിക . ഇന്ന് അതൊന്നും ഇല്ല.ഓണത്തിൻ്റെ അന്ന് പുലർച്ചെ മഹാദേവരെ എഴുന്നള്ളിക്കൽ .മണ്ണ് കൊണ്ട് ഉണ്ടാക്കിയ മഹാബലിലേയും പരിവാരങ്ങളേയും പൂജകൾ ചെയ്ത മുറ്റത്ത് പ്രതിഷ്ഠിക്കുന്നു. ഓലക്കുടകൾ വെക്കുന്നു. ഓണത്തിൻ്റെ അന്ന് വളരെ നേരത്തെ കുളി നിർബന്ധം'  വന്നാലുടൻ അമ്മയും അച്ഛ നും ചേർന്ന് ഓണക്കോടി മുണ്ട് ഉടുപ്പിക്കും. അതിൽ ലിംഗ സമത്വം അന്ന് ഉണ്ടായിരുന്നു എല്ലാവർക്കും കരയുള്ള ഒരു കൊച്ചു മുണ്ട് ആയിരിക്കും. പിന്നെ പഴം നുറുക്ക് പപ്പടം കായ വറുത്തത് ശർക്കര ഉപ്പരി ചേർന്നുള്ള പ്രഭാത ഭക്ഷണം. ഉച്ചക്ക് തനത് രുചിയിലുള്ള ഓണ വിഭവങ്ങൾ ചേർന്ന സദ്യ. ഹൊ ആ രുചികൾ നാവിൽ ഇപ്പഴും ഉണ്ട്. പിന്നെ കളികൾ തലപ്പന്ത് കളി ആണ് പ്രധാനം. തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്ത് കൊണ്ട്. കുട്ടയും മുറവും ഉണ്ടാക്കുന്നവർ, മൺപാത്രം ഉണ്ടാക്കുന്നവർ എല്ലാം അന്ന് ഓണസദ്യ ഉണ്ണാൻ വീട്ടിലെത്തിയിരുന്നു'. പിന്നെ കസിൻസ് വരും അവരുടെ വീട്ടിൽ പോക്കും ആയി ഓണം പൊടി പൂരം. ഇത് ഒരു 45 കൊല്ലം മുൻപിലെ ഓണം  ആണെന്ന് ഓർക്കുക.

No comments:

Post a Comment