Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

മാമ്പൂവേ പൊലി പൊലി

SGOU കോഴിക്കോട് റീജിയൻ ഫാറൂഖ് കോളേജ് സ്റ്റഡി സെന്റർ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ  കൂട്ടായ്മയായ  മാമ്പൂ ഓണാഘോഷം നടത്തി. ചാലിയാറിന്റെ തീരത്ത് ഒരുക്കിയ മനോഹരമായ വേദിയിൽ ആയിരുdന്നു
മാമ്പൂവേ പൊലി പൊലി എന്ന പേരിൽ നടത്തിയ ഓണം ഫെസ്റ്റ്.

 പൂക്കള മത്സരം വൈജ്ഞാനികവും  വിനോദപരവുമായ മത്സരങ്ങൾ, ഓണസദ്യ, നാടൻപാട്ടുകൾ എന്നിവ ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.

പരിപാടികൾക്ക് മിനി, അബു സാലി, സുഭാഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം കൊടുത്തു. പൂക്കള മത്സരത്തിന് ശിൽജയും വിനോദ പരിപാടികൾക്ക് നവാസും ഓണസദ്യയ്ക്ക് സരിത വിജയറാം എന്നിവരും നേതൃത്വം നൽകി. സാഹോദര്യവും സമത്വവും ഐക്യവും നിലനിൽക്കുന്ന നല്ല നാളെക്കായി മാമ്പൂ കൂട്ടായ്മയുടെ ഓണപ്പൊലിമ ശ്രദ്ധേയമായി.

No comments:

Post a Comment